തെങ്കര: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയ കേന്ദ്ര നടപടിയില്‍ എഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി പ്രതിഷേധിച്ചു.ചേറുംകുളം സെന്ററില്‍ നടന്ന പ്രതിഷേധ സദസ് മണ്ഡലം വൈസ് പ്രസിഡന്റ് ഭരത് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ആബിദ് കൈതച്ചിറ അധ്യക്ഷനായി.മേഖല ഭാരവാഹി കളായ സുധീഷ്, അനീഷ്,ഇര്‍ഷാദ്,സല്‍മാന്‍,സഞ്ജിത്,സിപിഐ ചേറുംകുളം ബ്രാഞ്ച് സെക്രട്ടറി പ്രസാദ്,മുതിര്‍ന്ന നേതാവ് സുകു മാരന്‍,എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി അരുണ്‍,വിനീഷ് തുട ങ്ങിയവര്‍ പങ്കെടുത്തു.മേഖല ജോ.സെക്രട്ടറി അഖില്‍ സ്വാഗതവും മേഖല കമ്മിറ്റി അംഗം സുനില്‍ നന്ദിയും പറഞ്ഞു.