മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ സിവിആര്‍ ആശുപത്രിയുടെ ലൈ സന്‍സിനെച്ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഒരു വര്‍ഷമായി ആശുപത്രി പ്രവര്‍ത്തിക്കുന്നതു ലൈസന്‍സ് ഇ ല്ലാതെയെന്നു കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് എന്തടിസ്ഥാനത്തിലാണെന്നു സിപിഎം അംഗങ്ങള്‍ ചോദിച്ചു.

പത്തു പേര്‍ക്കു ജോലി നല്‍കുന്ന സംരംഭകനെ നിയമക്കുരുക്കിലാ ക്കുന്നതിനു പകരം ക്രമപ്പെടുത്തി നല്‍കുന്നതാണു നിലപാടെന്നു നഗരസഭാധ്യക്ഷന്‍. ഒരുവര്‍ഷമായി കുന്തിപ്പുഴയില്‍ പ്രവര്‍ത്തിക്കു ന്ന സിവിആര്‍ ആശുപത്രിക്കു നഗരസഭ ലൈസന്‍സ് നല്‍കണമെ ങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ എന്‍ഒസി ആവശ്യമാണ്. എ ന്‍ഒസി ലഭിക്കാന്‍ കൗണ്‍സിലിന്റെ തീരുമാന സഹിതം നഗരസഭ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഇതിന് ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്നും എന്‍ഒസി ലഭിക്കുന്ന മുറയ്ക്കു ലൈസന്‍ സ് അനുവദിക്കണമെന്നുമായിരുന്നു അജന്‍ഡ.

ഇത് ചര്‍ച്ചയ്‌ക്കെടുത്തതോടെ ആശുപത്രി ഒരു വര്‍ഷമായി ലൈസ ന്‍സ് ഇല്ലാതെ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നു സിപിഎം അംഗങ്ങള്‍ ചോദിച്ചു. ഒരു സാധാരണക്കാരന്‍ ലൈസന്‍സ് എടുക്കാതെ പെട്ടിക്ക ട തുടങ്ങിയാല്‍ പൂട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ഇതു കാ ണാതെ പോയി. ഒരു തയ്യല്‍ മെഷിനുമായി സ്വയം തൊഴില്‍ ആരം ഭിച്ച സ്ത്രീയെ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സ്ഥാപനം നിര്‍ത്തിച്ച സംഭവം മണ്ണാര്‍ക്കാട് ഉണ്ടായിട്ടുണ്ട്.ലൈസന്‍സ് ഇല്ലാത്ത ആശുപത്രിയിലെ ജനനവും മരണവും എങ്ങനെ രേഖപ്പെടുത്തുമെ ന്നും അവര്‍ ചോദിച്ചു. സെബാസ്റ്റ്യന്‍ സംസാരിക്കുന്നതിനിടെ ലീഗ് കൗണ്‍സിലര്‍ യൂസഫ് ഹാജി ഇടപെട്ടതു രൂക്ഷമായ വാക്കുതര്‍ക്ക ത്തിനിടയാക്കി. ബഹളം രൂക്ഷമായതോടെ അധ്യക്ഷന്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി. ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ആശുപത്രിക്കു സ്റ്റോപ് മെമ്മോ നല്‍കിയിരുന്നുവെന്നും അതിന് അവര്‍ മറുപടിയും രേഖകളും ഹാജരാക്കിയിരുന്നുവെന്നും നഗരസ ഭാധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പത്തു പേര്‍ക്കു ജോലി നല്‍കുന്ന സ്ഥാപനം തുടങ്ങിയ സംരംഭകനെ നിയമക്കുരുക്കില്‍പെടുത്തി പൂട്ടിക്കുന്നതിനു പകരം നിയമ ലംഘ നം ക്രമപ്പെടുത്തി നല്‍കുകയെന്ന സമീപനമാണു സ്വീകരിക്കേണ്ട തെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഓരോ ഘട്ടത്തിലും ആശുപത്രി ക്കു സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ പ രിശോധിക്കാന്‍ കൗണ്‍സിലര്‍മാര്‍ക്കു സൗകര്യം ഒരുക്കുമെന്നും അ ദ്ദേഹം പറഞ്ഞു.അതേ സമയം കുടുബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചി രുന്ന സിവിആര്‍ ആശുപത്രിയ്ക്ക് 2017 മുതല്‍ ലൈസന്‍സ് ഉണ്ടെ ന്നും പുതിയ കെട്ടിട ത്തില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാണ് ലഭിക്കാനുള്ളതെന്നും ആശുപത്രി എംഡി സി വി റിഷാദ് പറഞ്ഞു. ലൈസന്‍സിനുള്ള എ ല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.കോവിഡ് മൂലം പരിശോധന വൈ കിയതാണ് ലൈസന്‍സ് വൈകാന്‍ കാരണ മെന്നും റിഷാദ് പറഞ്ഞു.
