പാലക്കാട്: സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പാക്കുന്ന സൗര സ ബ്സിഡി പദ്ധതിയിൽ ഉൾപ്പെടുത്തി കോങ്ങാട് -കല്ലടിക്കോട് പറക്കാട് സ്വദേശി ദുർഗ്ഗേഷിന്റെ വീട്ടിൽ സ്ഥാപിച്ച 3.43 കിലോ വാട്ട് പുര പ്പുറ സോളാർ പ്ലാന്റ് ഉദ്ഘാടനം അഡ്വ. കെ ശാന്തകുമാരി എം. എൽ.എ നിർവഹിച്ചു. ആലത്തൂർ -മലക്കുളം കൃഷ്ണ നിവാസിൽ അച്യുതന്റെ വീട്ടിൽ സ്ഥാപിച്ച നാല് കിലോ വാട്ട് സോളാർ പ്ലാന്റ് കെ.ഡി പ്രസേന്നൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധയിടങ്ങളിൽ നടന്ന പരിപാടിയിൽ എരിമയൂർ ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് എ. പ്രേമകുമാർ, വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാർ, കരിമ്പ ഗ്രാമപഞ്ചായത്ത് അംഗം പി.റെമീജ,കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ കെ രാജീവ്, കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.വി ശ്രീറാം, എം.പി റജുല, എം. സെറീന ഭാനു, രജനി പ്രഭാകർ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!