പാലക്കാട്: ആഗോളതാപനം കാലാവസ്ഥ വ്യതിയാനം പ്രകൃതി ദുര ന്തങ്ങള്‍ മാനവരാശിക്ക് ഭീഷണിയായി മാറുന്ന കാലഘട്ടത്തില്‍ പ്ര കൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും പ്രാധാന്യ വും വരികയാണെന്ന് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി .  ജില്ലാ പഞ്ചായ ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പാലക്കാട് ചുരം പരിസ്ഥിതി പുന: സ്ഥാപന വും കാലാവസ്ഥാ വ്യതിയാന ലഘൂകരണവും ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വര്‍ഷംതോറും കൂടിവരുന്നു വളര്‍ച്ചയും പ്രളയവും ഇന്ന് ഒരു സാ ധാരണ പ്രതിഭാസമാണ്. പാലക്കാട് ജില്ലയുടെ കാലാവസ്ഥയെ നിര്‍ണയിക്കുന്നതിന് പ്രധാനപ്പെട്ട പങ്കാണ് പാലക്കാട് ചുരത്തിന് ഉള്ളതൊന്നും മന്ത്രി വ്യക്തമാക്കി. ചുരം പ്രദേശത്തെ കാലാവ സ്ഥാവ്യതിയാന പ്രതിരോധ പരിസ്ഥിതി പുനസ്ഥാപനം ഉപജീവനം സാധ്യതകള്‍ എന്നിവ കൂട്ടിയുള്ള ആക്ഷന്‍ പ്ലാന്‍ പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് അനിവാര്യമാണ്.

ഹരിത കേരളം മിഷന്‍ സഹായത്തോടെ ചിറ്റൂര്‍ ഗവണ്‍മെന്റ് കോ ളേജിലെ ഭൗമശാസ്ത്ര വകുപ്പ് അധ്യാപകരും ഗവേഷണ വിദ്യാര്‍ഥി കളും തയ്യാറാക്കിയ റിപ്പോര്‍ട്ട് ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോള്‍ അധ്യക്ഷയായ ശില്‍പ്പശാലയില്‍ എംഎല്‍എമാരായ എ പ്രഭാകരന്‍ കെ ബാബു ജില്ലാ കളക്ടര്‍ മൈ ജോഷി ഇ ഇ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി സുധാകരന്‍ മാസ്റ്റര്‍ ജോ യിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ബാലഗോപാല്‍ പ്രോജക്ട് ഡയറക്ടര്‍ വേലാ യുധന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!