പാലക്കാട്: നിസാര പ്രശ്നങ്ങള്‍ പരാതികളാക്കി ജനങ്ങള്‍ വനിതാ കമ്മീഷനെ സമീപിച്ച് വരുന്നുണ്ടെന്നും ഗൗരവമേറിയ പരാതിക ളാണ് കമ്മീഷന് പരിഗണിക്കുകയെന്നും കമ്മീഷന് അംഗം ഷിജി ശിവജി പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കലക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലായിരുന്നു കമ്മീഷന് അം ഗം ഇങ്ങിനെ പ്രതികരിച്ചത്.
തരൂര്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാരില്‍ രണ്ട് പേര് തമ്മില്‍ തൊഴിലിടത്തില്‍ വെച്ചുണ്ടായ പ്രശ്നം സംബന്ധിച്ച പരാതി കമ്മീഷന് മുമ്പാകെ എത്തി. പ്രശ്നം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തരൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. എറണാ കുളം സ്വദേശി നല്കിയ സ്ത്രീധനം സംബന്ധിച്ച പരാതി പാലക്കാ ട് സൗത്ത് പോലീസിന് കൈമാറി.അതിര്‍ത്തി തര്‍ക്കം, ഭൂമി സംബ ന്ധമായ കേസുകളാണ് കൂടുതലായും പരിഗണിച്ചത്.
കോവിഡ് മാനദണ്ഡം പാലിച്ച് വിവിധ സമയങ്ങളിലായി നടന്ന അ ദാലത്തില്‍ 74 പരാതികളാണ് പരിഗണിച്ചത്.ഇതില്‍ 35 പരാതികള്‍ പരിഹരിച്ചു.അഞ്ച് പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് കമ്മീഷന് ആവശ്യപ്പെട്ടു.34 പരാതി അടുത്ത അദാലത്തില്‍ പരിഗ ണിക്കും.അഭിഭാഷകരായ കെ.രാധിക, എ.അഞ്ജന, സി.രമിക എന്നിവര്‍ പങ്കെടുത്തു.