മണ്ണാര്‍ക്കാട്: അണ്ടിക്കുട്ട് തെന്നാരിയില്‍ തേനീച്ചയുടെ ആക്രമണ ത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.കോരക്കുണ്ടി ല്‍ തൊഴിലുറപ്പ് തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ രാ വിലെ മരച്ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കൂടി ളകി തേനീച്ചകള്‍ തൊഴിലാളികളെ ആക്രമിച്ചത്.
ഇരുപതോളം പേര്‍ക്ക് കുത്തേറ്റു.തേനീച്ചകളുടെ വരവു കണ്ട് തൊഴി ലാളികള്‍ ചിതറിയോടി.ചിലര്‍ സമീപത്തെ തോട്ടില്‍ ചാടി.പ്രായമാ യ തൊഴിലാളികള്‍ ഓടുന്നതിനിടെ വീഴുകയും ഇവര്‍ക്ക് കൂടുതല്‍ ആക്രമണം നേരിടേണ്ടിയും വന്നു.തൊഴിലാളികളായ പത്മാവതി, ലീലാവതി,രാധ,വസന്ത,ജ്യോതി,ലീല,നിര്‍മല,ഗീത,ലീല എന്നിവ രെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ച തെങ്കര ചിറപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ തോട്ട ത്തില്‍ കാടുവെട്ടുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ക്കും കടന്നല്‍ കുത്തേറ്റിരുന്നു.