അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി ഹൈര്‍ മെഡിക്കല്‍ സെന്റര്‍ മാ തൃകയായി.ഡോ.യുവരാജില്‍ നിന്നും പാലിയേറ്റീവ് കെയര്‍ ക്ലിനി ക്ക് ഭാരവാഹികള്‍ ഏറ്റുവാങ്ങി.ഹൈല്‍ മെഡിക്കല്‍ സെന്റര്‍ മാ നേജിംഗ് കമ്മിറ്റി അംഗങ്ങളായ സൈനുദ്ദീന്‍ എന്ന കുഞ്ഞാന്‍, സി ബി വി പി,ഹനഫി,പാലിയേറ്റീവ് വളണ്ടിയര്‍ നൗഷാദ് പി, പാലി യേറ്റീവ് കെയര്‍ ക്ലിനിക്ക് ഭാരവാഹികളായ അബ്ദുള്‍ റഷീദ് ചതു രാല,എ മുഹമ്മദ് സക്കീര്‍,ഷമീം കരുവള്ളി,അലി മഠത്തൊടി, റഹീസ് എടത്തനാട്ടുകര എന്നിവര്‍ സംബന്ധിച്ചു.

പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് പാലിയേറ്റീവ് ധനസമാഹരണത്തിൻ്റെ ഭാഗമായി ചിരട്ടകുളം ചകിരി മില്ല് കൂട്ടായ്മ ഭവന സന്ദർശനത്തിലൂടെ സമാഹരിച്ച തുക എടത്തനാട്ടുകര പാലി യേറ്റീവ് കെയർ ക്ലിനിക്കിന് കൈമാറിപാലിയേറ്റീവ് കെയർ ക്ലിനി ക്ക് നുവേണ്ടി സൊസൈറ്റി ജോയിൻ സെക്രട്ടറി റഹീസ് എടത്ത നാട്ടുകര തുക ഏറ്റുവാങ്ങി ചടങ്ങിൽ യഹിയ: കെ.പി., ഷാജഹാൻ, ഉമ്മ രൻ,സൈനുദിൻ ,ഉണ്ണിൻ കുട്ടി കെ.,മാനുക്കുട്ടൻ,വാപ്പുട്ടി എന്നി വർ സംബന്ധിച്ചു
