അലനല്ലൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി അലനല്ലൂ ര്‍ ഹോപ് ഫൗണ്ടേഷന്‍ ദീര്‍ഘകാല രോഗികളായി കഴിയുന്ന പാലി യേറ്റീവ് അംഗങ്ങള്‍ക്ക് ആവശ്യവസ്തുക്കളടങ്ങുന്ന കിറ്റുകള്‍ വിതര ണം ചെയ്തു. വ്യത്യസ്ത രോഗങ്ങളാല്‍ പ്രയാസപ്പെട്ട് നാലു ചുമരുകള്‍ ക്കുള്ളില്‍ കാലങ്ങളായി കഴിയുന്ന പ്രദേശത്തെ 200 ഓളം പാലിയേ റ്റീവ് അംഗങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. മണ്ണാര്‍ക്കാട് ഡി. വൈ.എസ്.പി വി.എ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഹോപ് ഫൗണ്ടേ ഷന്‍ പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ച ഡി.വൈ.എസ്.പി, പാലിയേറ്റീവ് നേഴ്‌സ് ഉമ്മുസല്‍മ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം എം.മെഹര്‍ബാന്‍ ടീച്ചര്‍, കെ.വേണുഗോപാല്‍, ഉസ്മാന്‍ കൂരിക്കാടന്‍, വി.അജിത് കുമാര്‍, കെ.രാധാകൃഷ്ണന്‍, നസീഫ് പാലക്കാഴി, സത്താര്‍ കമാലി, കെ.തങ്ക ച്ചന്‍, മുഹമ്മദലി ആലായന്‍, അസ്‌ക്കര്‍ മാസ്റ്റര്‍, താഹിര്‍ അലനല്ലൂര്‍, അനുഷ തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാ ത്ത പാലിയേറ്റീവ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!