കല്ലടിക്കോട്: പാലക്കയം കുണ്ടം പെട്ടിയില്‍ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുണ്ടെംപെട്ടി കുഴിന്തൊട്ടിയില് പരേ തനായ ജോസിന്റെ മകന് ജിജോ ജോസ് ( 21 ) നെയാണ് പുഴയില്‍ മ രിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം മോട്ടര്‍ ഇടാ ന് പോയ ജിജൊയെ ഏറെ നേരമായിട്ടും കാണാഞ്ഞതിനെ തുട ര്‍ന്ന് സഹോദരന് അന്വേഷിച്ച് ചെന്നപ്പോള്‍ പുഴയില്‍ കിടക്കുന്നതാ ണ് കണ്ടത്.ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല.
പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച മൂന്നരയോടെ ജിജോ പഠിച്ചി രുന്ന യുവക്ഷേത്ര കോളേജില്‍ പൊതു ദര്‍ശനത്തിനു വെച്ചു. 4 മണി യോടെ പലക്കയത്തെ വീട്ടിലേയ്ക്ക് കൊണ്ടു പോയ മൃതദേഹം പാലക്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരി ച്ചു. ഇടവക വികാരി ഫാ. രാജു പുളിക്കത്താഴെ, യുവക്ഷേത്ര കോ ളേജിലെ വൈദികരായ മാത്യു വാഴയില്‍, ലാലു ഓലിക്കല്‍, ജെയിം സ് ചക്യേത്ത്, മുന്‍ വികാരി ഫാ. ഷാജു അങ്ങേ വീട്ടില്‍ എന്നിവര്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.മാതാവ് കുഞ്ഞു മോള് സഹോദരന് സിജോ.യുവ ക്ഷേത്ര കോളേജ് വിദ്യാര്‍ത്ഥിയാ ണ്.