പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെയും കേരള നോളജ് എക്കണോ മി മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള ജനുവരി 17ന് പാലക്കാട് ഗവ.പോളിടെക്‌നിക്ക് കോ ളേജില്‍ നടക്കും.2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പ്ളാറ്റുഫോം വഴിയാണ് അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിയ്ക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്ന തിന് കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കണോ മി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ദ്ധ്യവുമു ള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴി ല്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് മേളയു ടെ ലക്ഷ്യം.തൊഴിലന്വേഷകര്‍ക്ക് knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.

തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാ ര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്സ്,ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍ നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളജ് എക്കണോമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

ഐ.ടി, എഞ്ചിനീയറിംഗ്,ടെക്നിക്കല്‍ ജോബ്സ്, സിവില്‍ ആന്‍ഡ് കണ്‍ സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍,മെഡിക്കല്‍ ലോജിസ്റ്റിക്സ്, മാനേജ്മെ ന്റ്,റീടൈല്‍സ്,ഫിനാന്‍സ് എഡ്യൂക്കേഷന്‍,വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍,ബാങ്കിംഗ് മാര്‍ക്കറ്റിംഗ്,സെയില്‍സ്,മീഡിയ ,സ്‌കില്‍ എഡ്യൂ ക്കേഷന്‍ ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ് അഡ്മിനിസ്ട്രേഷ ന്‍,ഹോട്ടല്‍ മാനേജ്മെന്റ്, റ്റാക്സ് മുതലായവയില്‍ നൂറിലധികം കമ്പ നികളിലായി 3000 ല്‍പ്പരം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെ ട്ടിട്ടുണ്ട്. ഫോണ്‍-8086250228/9539346399.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!