അലനല്ലൂര്‍:സുരക്ഷിതമായ കാല്‍നടയ്ക്കും വാഹനയാത്രക്കും തടസ്സമായി റോഡിന്റെ ഇരുവശത്തും വളര്‍ന്ന് നില്‍ക്കുന്ന പൊന്ത ക്കാട് വെട്ടി വൃത്തിയാക്കാന്‍ നാട്ടുകാര്‍ കോര്‍ക്കോര്‍ക്കുന്നു. എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ നിന്നും മുണ്ടക്കുന്ന് സ്‌കൂള്‍ വരെ യുള്ള റോഡിന്റെ ഇരുവശത്തെയും പൊന്തക്കാടാണ് വെട്ടിത്തെളി ക്കാന്‍ പോകുന്നത്. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,ക്ലബ്ബ് പ്രവര്‍ത്തകര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ശുചീകരണം നടത്താന്‍ പോകുന്നതെന്ന് വാര്‍ഡ് മെമ്പര്‍ സി മുഹമ്മ ദാലി അറിയിച്ചു. ഡിസംബര്‍ എട്ടിന് ഞായറാഴ്ച രാവിലെ 8.30 മുതല്‍ ശുചീകരണം ആരംഭിക്കും. റോഡിന് ഇരുവശവും വളര്‍ന്ന് നില്‍ ക്കുന്ന കാട് ഇഴജന്തുക്കളുടേയും തെരുവ് നായ്ക്കളുടെയും താവളമായി മാറികഴിഞ്ഞു.പാതയോരത്ത് മാലിന്യനിക്ഷേപവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാതയോരം വൃത്തിയാ ക്കാന്‍ തീരുമാനിച്ചത്.