അലനല്ലൂര്‍: വട്ടമണ്ണപ്പുറം ചളവ റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വികെ ശ്രീകണ്ഠന്‍ എംപിയ്ക്ക് നി വേദനം നല്‍കി.അലനല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തൊടി അലിയുടെ നേതൃത്വത്തിലാണ് എംപിയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.അലനല്ലൂര്‍ പഞ്ചായത്തിലെ ഒന്ന്,മൂന്ന്,23 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന വട്ടമണ്ണപ്പുറം, പാലക്കുന്ന്, അ ണ്ടിക്കുണ്ട്,കുഞ്ഞുകുളം,ചളവ,മൂനാടി,താണിക്കുന്ന് പ്രദേശങ്ങ ളിലെ ആയിരക്കണക്കിന് ആളുകളാണ് യാത്രയ്ക്കായി ഈ റോ ഡിനെ ആശ്രയിക്കുന്നത്.നാലു മീറ്റര്‍ വീതിയും രണ്ട് കിലോ മീറ്റര്‍ ദൂരവുമുള്ള റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.