കോട്ടോപ്പാടം: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ ക്കും ഒടുവില്‍ കോട്ടോപ്പാടം കച്ചേരിപ്പറമ്പ് റോഡ് നവീകരണം തു ടങ്ങി.എംഎല്‍എയുടെ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് റീ ടാറിംഗ് ചെയ്യുന്നത്.പാറപ്പുറം മുതല്‍ വില്ലേജ് പടിവരെയുള്ള 1.130 കിലോമീറ്റര്‍ ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്. വെള്ളക്കെട്ട് രൂപപെടുന്ന ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തിയാണ് ടാറിങ് നടത്തുന്നത്.
പാറപ്പുറം മുതല്‍ കച്ചേരിപ്പറമ്പ് കുന്നശ്ശേരി വരെയുള്ള രണ്ടര കി ലോമീറ്റര്‍ റോഡ് രണ്ട് വര്‍ഷത്തോളമായി ശോച്യാവസ്ഥയിലാ യിരുന്നു. മഴക്കാലത്ത് റോഡില്‍ പലഭാഗങ്ങളിലായി നീരുറവകള്‍ രൂപപ്പെട്ടതും, സമീപത്തെ നീരുറവകളില്‍ നിന്നുള്ള വെള്ളം റോ ഡിലൂടെ ഒഴുകുന്നതും റോഡിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കി.ചില സാങ്കേതിക കാരണങ്ങളാല്‍ നവീകരണ പ്രവൃര്‍ത്തികള്‍ നീണ്ടു പോയത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനും വഴിവെച്ചിരു ന്നു.റോഡിലെ കുഴികളും, വെള്ളകെട്ടും ചുണ്ടിക്കാട്ടി യുവാക്കള്‍ ട്രോളുകളും നിര്‍മിച്ചിരുന്നു.അത്രയേറെ യാത്രാ ദുരിതമാണ് നാട്ടു കാര്‍ പേറിയിരുന്നത്.
മഴ മാറിയ സാഹചര്യത്തില്‍ റോഡ് പ്രവൃത്തി ആരംഭിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.വില്ലേജ്പടി മുതല്‍ കുന്നശേരി വരെ യുള്ള ഭാഗത്തിന്റെ നവീകരണത്തിനായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും വകയിരുത്തി യിട്ടുണ്ട്.