അലനല്ലൂര്‍: നാലുവയസ്സുകാരി ഷെന്‍സക്ക് നാല്‍പ്പത് രാജ്യങ്ങളിലെ കറന്‍സികളുടെ പേര് പറയാന്‍ വെറും നാല്‍പ്പത് സെക്കന്‍ഡ് മതി. ഒരു മിനുട്ടിനുള്ളില്‍ പരമാവധി കറന്‍സികളുടെ പേരുകള്‍ പറഞ്ഞ തിന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരവും ഈ കൊച്ചുമിടു ക്കിയെ തേടിയെത്തി.
കറന്‍സികളുടെ പേരുകള്‍ ഒരു മിനുട്ടിനുള്ളില്‍ പറഞ്ഞ് അവതരി പ്പിക്കുന്ന വീഡിയ നവംബര്‍ ആദ്യമാസം ചിത്രീകരിക്കുകയും ഇത് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അധികൃതര്‍ക്ക് അയച്ച് നല്‍കുകയുമായിരുന്നു.കഴിഞ്ഞ ദിവസം റെക്കോര്‍ഡ് നേ ടിയ വിവരങ്ങള്‍ അടങ്ങിയ അധികൃതരുടെ സന്ദേശം ലഭിച്ചു.കൂടെ സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനമായി ഷെന്‍സയ്ക്ക് ലഭിച്ചു.
അലനല്ലൂര്‍ കപ്പൂരന്‍ വീട്ടില്‍ പ്രവാസിയായ സുബൈറിന്റെയും ഷാ ക്കിറയുടെയും ഏക മകളാണ് ഷെന്‍സ.കുഞ്ഞുനാളില്‍ തന്നെ വ്യ ത്യസ്തമായ കഴിവുകള്‍ ഇവള്‍ പ്രകടിപ്പിച്ചിരുന്നു.കേള്‍ക്കുന്നതും കാ ണുന്നതും ഓര്‍ത്ത് വെച്ച് പറയാനുള്ള മിടുക്ക് വീട്ടുകാരുടേയും ശ്ര ദ്ധയില്‍പ്പെട്ടിരുന്നു.അധ്യാപികയായ അമ്മ ഷാക്കിറ പിഎസ് സി യ്ക്കും മറ്റു മത്സര പരീക്ഷകള്‍ക്കും പഠിക്കുന്ന സമയത്ത് കേട്ടാണ് അറിവുകള്‍ ഷെന്‍സ് ഹൃദിസ്ഥമാക്കിയത്.സുഹൃത്ത് വഴിയാണ് സുബൈര്‍ ഇന്റര്‍ നാഷണല്‍ ബുക്ക് ഓഫ് റെക്കോഡിനെ കുറിച്ചും മറ്റും അറിയുന്നത്.തുടര്‍ന്നാണ് ഷെന്‍സയുടെ കഴിവും ഇന്റര്‍നാ ഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതരിലേക്കും എത്തി ച്ചത്.80 രാജ്യങ്ങളുടെ പതാക,രാഷ്ട്രപതി,മുഖ്യമന്ത്രി എന്നിവരുടെ പേരുകളും നിമിഷങ്ങള്‍ കൊണ്ട് പറയാന്‍ ഷെന്‍സയ്ക്ക് സാധി ക്കും.തിരുവിഴാംകുന്ന് ജിഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ ത്ഥിനിയാണ്.ഷെന്‍സയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുക യാണ് മാളിക്കുന്ന് ഗ്രാമവും.