കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് ഹോളി ഫാമിലി കോണ്‍വെന്റ് യുപി സ്‌ കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം.സ്‌കൂളിന് മുന്നിലെ ഗ്രോ ട്ടോയില്‍ മാതാവിന്റെ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന കുട്ടിയു ടെ ശില്‍പ്പം തകര്‍ത്ത നിലയിലാണ്.സ്‌കൂളിന് അകത്ത് മലമൂത്ര വി സര്‍ജനവും നടത്തിയിട്ടുണ്ട്.ഗോവണിയില്‍ സ്ഥാപിച്ച വിശുദ്ധ മറി യം ത്രോസ്യായുടെ ഫോട്ടോയും ഹെല്‍പ്പ് ഡെസ്‌കിന്റെ പരാതിപ്പെ ട്ടിയും സ്‌കൂളിന് പിറകിലെ വാഴക്കൂട്ടത്തില്‍ കൊണ്ടിട്ട നിലയിലാ യിരുന്നു.ചെടിച്ചട്ടിയും ചെടികളും നശിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു.ചൊവ്വാഴ്ച രാവിലെ എട്ടേ മുക്കാലോടെ സ്‌കൂളിലെത്തിയ ഓഫീസ് അസിസ്റ്റ ന്റാണ് വാതിലില്‍ വിസര്‍ജ്യം തേച്ചുവച്ച നിലയില്‍ കണ്ടത്.ഉടന്‍ വി വരം പ്രധാന അധ്യാപിക ബിന്‍സി റാഫേലിനെ അറിയിക്കുകയായി രുന്നു.ഡിസംബര്‍ 27നും സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്ര മം നടന്നിരുന്നതായാണ് പറയുന്നത്.

സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസ്,സിഐ പി അജിത്ത് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കേസെടുത്ത് അ ന്വേഷണം ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!