മണ്ണാര്‍ക്കാട്: പുതുവത്സരത്തെ പുതിയശീലത്തോടെ വരവേല്‍ക്കാ മെന്ന സന്ദേശവുമായി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും ബ്ലഡ് ഡൊണേഴ്‌സ് കേരളയും സംയുക്തമായി മണ്ണാര്‍ക്കാട് താലൂക്ക് ആ ശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന രക്തദാന ക്യാമ്പ് തുടങ്ങി.സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിക്കുന്നതിനായി 18 വയസ്സ് പൂര്‍ത്തിയായി ആദ്യം രക്തദാനം ചെയ്യുന്നവര്‍ക്കായാണ് ക്യാമ്പ് നടത്തുന്നത്.ആദ്യദിനത്തില്‍ 32 പേര്‍ രക്തദാനം ചെയ്തു. സേ വ് മണ്ണാര്‍ക്കാട് രക്ഷാധികാരിയും മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്ര ട്ടറിയുമായ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു,അസ്ലം അച്ചു,ദീപിക,അജ്‌നാസ്,റഫീഖ്,ഷൗക്കത്ത്,ഉമ്മര്‍ എന്നിവര്‍ സംബ ന്ധിച്ചു.രണ്ടാംദിന ക്യാമ്പ് തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറി യിച്ചു.ഫോണ്‍ നമ്പര്‍: 9895167429

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!