മണ്ണാര്‍ക്കാട്: കേരള ബാങ്കിന്റെ പ്രചരണാര്‍ത്ഥം ഡിസ്ട്രിക്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബിഇഎഫ്‌ഐ) നടത്തുന്ന മധ്യമേഖല ജാഥക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി യു.ടി.രാമകൃഷ്ണനേയും കണ്‍ വീനറായി സാബുവിനേയും തെരഞ്ഞെടുത്തു.യോഗം സിപിഎം ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ബെഫി ഏരിയാ സെക്രട്ടറി സാബു അധ്യക്ഷത വഹിച്ചു. കെപി മസൂദ്, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,കെപി ജയരാജ്,ദാസന്‍,അഡ്വ.സുരേഷ് എന്നി വര്‍ സംസാരിച്ചു.സി.ടി.രവി സ്വാഗതവും രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.കേരളമാകെ കേരള ബാങ്കിലേക്ക്,കേരളത്തിന്റെ സമഗ്ര വികസനത്തിന് കേരള ബാങ്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിബി ഇഎഫ് (ബിഇഎഫ്‌ഐ) സംസ്ഥാന പ്രസിഡന്റ് കെ ആര്‍ സരളാ ഭായ് നയിക്കുന്ന മധ്യമേഖല ജാഥ 10ന് കോട്ടയത്ത് നിന്നും ആരം ഭിച്ച് എറണാകുളം,തൃശ്ശൂര്‍ ജില്ലകളിലെ പര്യടനങ്ങള്‍ക്ക് ശേഷം 13ന് ജില്ലയിലെത്തും.ജില്ലയില്‍ ഒറ്റപ്പാലത്താണ് ആദ്യ സ്വീകരണം. ചെര്‍പ്പുളശ്ശേരിയിലെ സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് മണ്ണാര്‍ക്കാട്ട് ജാഥക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് ആലത്തൂര്‍, കൊടുവായൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പാലക്കാട് ജാഥ സമാപിക്കും.കേരള ബാങ്കിന്റെ പ്രചരണാര്‍ത്ഥം ഡിബിഇഎഫ് സംസ്ഥാനത്ത് തെക്കന്‍ മേഖല, മധ്യമേഖല, ഉത്തര മേഖല എന്നിങ്ങനെ മൂന്ന് ജാഥകളാണ് നടത്തുന്നത്.