മണ്ണാര്‍ക്കാട്:വ്യാപാരികള്‍ പാലിക്കേണ്ട നിയമങ്ങളിലെ അപാക തകള്‍ പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ വ്യാപാരി ആത്മഹത്യകള്‍ കേരള സമൂഹം കാണേണ്ടി വരുമെന്നും, ഭരണ കര്‍ത്താക്കള്‍ ഇനിയും കണ്ണുതുറന്നില്ലെങ്കില്‍ വ്യാപാര മേഖല കേരളത്തില്‍ അസ്തമിക്കുമെന്നും ഏകോപന സമിതി യൂത്ത് വിംഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് ജനറല്‍ ബോഡി യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ പറഞ്ഞു. ഉണ്ണിക്കൃഷണന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസി ഡന്റ് ഷമീര്‍ മണ്ണാര്‍ക്കാട് മുഖ്യ പ്രഭാഷണം നടത്തി. വ്യാപാര മേഖല നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിയോജക മണ്ഡലത്തിലെ പ്രധാന യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കൃഷ്ണദാസ് സിഗ്‌നല്‍ ,(പ്രസിഡണ്ട്), സക്കീര്‍ എടത്തനാട്ടുകര (ജന:സെക്രട്ടറി) നിസ്സാര്‍ അലനല്ലൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.എന്‍ആര്‍ സുരേഷ്, ഖാദര്‍ ആലക്കന്‍, ഷമിംകരുവള്ളി, ഷിഹാബ്, ഡേവി സണ്‍, ഷമീര്‍, സുബ്രമണ്യന്‍ തെങ്കര, മുഹമ്മദ് പാലോട്, ഹംസ കൊടക്കാട്എന്നിവര്‍ സംസാരിച്ചു.