മണ്ണാര്‍ക്കാട്: സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സേവ് മണ്ണാര്‍ക്കാട്,ബിഡികെ,മണ്ണാര്‍ക്കാട് താലൂക്ക് ആ ശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജനുവരി 1,3 തിയതികളില്‍ നടക്കും.രാവിലെ എട്ടു മണി മു തല്‍ ഉച്ചയ്ക്ക് ഒരു മണി വരെ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിലാ ണ് ക്യാമ്പ് നടക്കുക.18 തികഞ്ഞ് ആദ്യമായി രക്തം നല്കുന്ന രക്ത ദാതാക്കള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍മാനും ബിഡികെ ഭാരവാഹിയുമായ അസ്ലം അച്ചു അറിയിച്ചു.9895167429, 8547318118,7356029872