അലനല്ലൂര്‍:അലനല്ലൂരിലെ നെമ്മിനിശ്ശേരി ചുണ്ടയില്‍ പാടത്ത് ഉത്സ വമായി കൊയ്ത്ത്.അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കര്‍ഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍ കൃഷിയുടെ വിളവെടുപ്പാണ് ആഘോഷമായി നടത്തിയത്.
ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സു ഭിക്ഷ കേരളം നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ചുണ്ടയില്‍ സതീശന്റെ ഉടമസ്ഥതയിലു ള്ള രണ്ടരയേക്കര്‍ സ്ഥലത്ത് കാര്‍ഷിക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയത്.സഹകരണ വകുപ്പിന്റെ നിര്‍ദേശാനുസരണം ഭക്ഷ്യസുരക്ഷാപദ്ധതി പഞ്ചായത്തില്‍ പ്രാവര്‍ ത്തികമാക്കി കാര്‍ഷികോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവ രിക്കുക കൂടി ലക്ഷ്യമിട്ടാണ് കാര്‍ഷിക സേവന കേന്ദ്രം വയലിലിറ ങ്ങിയത്.നാലു മാസങ്ങള്‍ക്കിപ്പുറം ചുണ്ടയില്‍ പാടത്ത് നെല്ല് സമൃ ദ്ധമായി വിളഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ്.
കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അസി.രജിസ്ട്രാര്‍ കെ.ജി സാബു, ബ്ലോക്ക് പഞ്ചായത്തംഗം വി.അബ്ദുല്‍ സലീം, പഞ്ചായത്ത് അംഗങ്ങളായ പി മുസ്തഫ,പി. ര ഞ്ജിത്ത്,പിഎം മധു,ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എം ജയകൃഷ്ണ ന്‍,ടോമി തോമസ്,ഷാദിയ,ബാങ്ക് ഡയറക്ടര്‍മാരായ കെ മുഹമ്മദ്,പി അബ്ദുള്‍കരീം,കെസി അനു,ശാലിനി,കമലം,പി ഗോപാലകൃഷ്ണന്‍ ,കൃഷി ഓഫീസ് ഉദ്യോഗസ്ഥന്‍ അന്‍വര്‍,എടത്തനാട്ടുകര ജിഒ എച്ച്എസ്എസ് പ്രധാന അധ്യാപകന്‍ അന്‍വര്‍ എന്നിവര്‍ സംസാരി ച്ചു. ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്‍ സ്വാഗതവും ഡയറക്ടര്‍ സുരേ ഷ് കുമാര്‍ നന്ദിയും പറഞ്ഞു. എടത്തനാട്ടുകര, അലനല്ലൂര്‍ ഗവ. സ് കൂളുകളിലെ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ് അംഗങ്ങള്‍ സഹകാരികള്‍ എന്നിവര്‍ സംബന്ധിച്ചു. കുട്ടികളുടെ കലാപരിപാടി കള്‍ കൊയ്ത്തുത്സവത്തിനു മാറ്റുകൂട്ടി.