അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ക ണ്ടെടുത്തു.പാടവയല്‍ പൊട്ടിക്കല്‍ മലയിലുള്ള പാറക്കെട്ടിനു സമീ പത്ത് നിന്നാണ് വാഷും ചാരായവും കണ്ടെത്തിയത്.ക്രിസ്തുമസ് പു തുവത്സരാഘോഷം കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി എക്‌സൈസ് വകുപ്പ് നടത്തുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന.പാടവയല്‍ പെട്ടിക്ക ല്‍ ഊരില്‍ നിന്നും മൂന്ന് കിലോ മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന പെട്ടി ക്കല്‍ മലയിലേക്ക് കൊടുംവനത്തിലൂടെ സാഹസികമായി സഞ്ചരി ച്ചെത്തിയാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.അഗളി റേഞ്ച് എക്‌ സൈസ് ഇന്‍സ്‌പെക്ടര്‍ വരജനീഷ് വി,പ്രിവന്റീവ് ഓഫീസര്‍ സന്തോ ഷ്‌കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രംഗന്‍ എം,രജീ ഷ്,മനോജ്,ഷേക് ദാവൂദ് എന്നിവരടങ്ങുന്ന സംഘമാണ് പെട്ടിക്കല്‍ മലയില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ആഴ്ചയില്‍ മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെ ക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ വനംവകുപ്പിന്റേയും പു തൂര്‍ പഞ്ചായത്ത് അധികൃതരുടേയും സഹായത്തോടെ പാടവയല്‍ മേലേ അബ്ബന്നൂര്‍,പുതൂര്‍ ചാളയൂര്‍ ഊരിന് സമീപം പൂക്കുണ്ടി മല, ചാവടിയൂരിലും സമീപ പ്രദേശങ്ങളിലുമായി പരിശോധന നടത്തു കയും രണ്ടിടങ്ങളില്‍ നിന്നായി 218 ലിറ്റര്‍ വാഷ് കണ്ടെടുക്കുകയും ചെയ്തിരുന്നു.മേഖലയില്‍ എക്‌സൈസ് പരിശോധന കടുപ്പിക്കുന്നു ണ്ടെങ്കിലും വ്യാജവാറ്റ് നിലയില്ലാതെ കൊഴുക്കുന്നുവെന്നതിന്റെ തെളിവാണ് ഇടക്കിടെ എക്‌സൈസ് പിടികൂടുന്ന വാഷിന്റേയും ചാരായത്തിന്റേയുമെല്ലാം അളവുകള്‍ വ്യക്തമാക്കുന്നത്.

ഈ മാസം ഇത് വരെ അട്ടപ്പാടി മേഖലയില്‍ മാത്രം എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 26 അബ്കാരി കേസുകളിലായി 6108 ലിറ്റര്‍ വാഷും 195.5 ലിറ്റര്‍ ചാരായവും കണ്ടെടുത്തിരുന്നു. 2021 വര്‍ഷത്തില്‍ അട്ടപ്പാടി മേഖലയില്‍ 240 അബ്കാരി കേസുകള്‍,21 എ ന്‍ഡിപിഎസ് കേസുകള്‍ എന്നിവ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തിട്ടു ണ്ട്.ഇത്രയും കേസുകളിലായി 45610 ലിറ്റര്‍ വാഷ്, 255.8 ലിറ്റര്‍ ചാരാ യം 215 ലിറ്റര്‍ വിദേശമദ്യം,156.3 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം,9.6 കിലോ കഞ്ചാവ്,181 കഞ്ചാവ് ചെടികള്‍ എന്നിവ പിടികൂടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!