പാലക്കാട്: കാര്‍ഷിക മേഖലയില്‍ ജീവിതം സമര്‍പ്പിച്ച് വിജയം കൈവരിക്കുന്ന കര്‍ഷകര്‍ക്ക് ജെസിഐ ഇന്ത്യ സമര്‍പ്പിക്കുന്ന അന്നദാതാ പുരസ്‌കാരം 2021 പാലക്കാട് എലപ്പുള്ളി സ്വദേശി പി സദാശിവന് ലഭിച്ചു.ദേശീയ കര്‍ഷകദിനാചരണത്തിന്റെ ഭാഗമായാണ് ദീര്‍ഘകാലമായി കാര്‍ഷികമേഖലയില്‍ നിലകൊ ള്ളുന്ന കര്‍ഷകര്‍ക്ക് ജെസിഐ പുരസ്‌കാരം നല്‍കുന്നത്. അന്നതാ ദാതാ പുരസ്‌കാരം വികെ ശ്രീകണ്ഠന്‍ എംപി സദാശിവന് സമ്മാ നിച്ചു.
ഫാബ്രിക്കേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന സദാശിവന്‍ ഏറെ ക്കാലമായി കാര്‍ഷികവൃത്തിയേയും ചേര്‍ത്തുപിടിച്ചാണ് ജീവിത ത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.പരമ്പരാഗത കാര്‍ഷിക രീതി കളോട് ആധുനികതയും സമന്വയിപ്പിച്ചാണ് കൃഷിയില്‍ സദാശി വന്‍ വിജയം കൊയ്യുന്നത്.മികച്ച കര്‍ഷകന്‍ മാത്രമല്ല നല്ലൊരു സാ മൂഹ്യ സേവകന്‍ കൂടിയാണ് ഇദ്ദേഹം.നിര്‍ധന കുടുംബങ്ങളെ സ ഹായിക്കുന്നതോടൊപ്പം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാ ഭ്യാസ സഹായവും ചെയ്ത് വരുന്നു.ഭാര്യ രേഷ്മയും മക്കളായ സാഗര്‍നാഥും, കൗശികയും സര്‍വ പിന്തുണയുമായി സദാശിവനൊപ്പമുണ്ട്.
പുരസ്‌കാര ദാന ചടങ്ങില്‍ ജെസിഐ പാലക്കാട് പ്രസിഡന്റ് സമീറ നാസര്‍ അധ്യക്ഷയായി.മേഖലാ വൈസ് പ്രസിഡന്റ് അജയ് ശേഖര്‍, വൈസ് പ്രസിഡന്റ് റെനീഷ് ഷൗക്കത്ത്, ഡയറക്ടര്‍ അഖില്‍, ട്രഷ റര്‍ രാഖി പഞ്ചാക്ഷരന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊജക്റ്റ് ഡയറക്ടര്‍ സുമിത അജയ് നന്ദി രേഖപ്പെടുത്തി.