അലനല്ലൂര്‍: ഒന്നിച്ച് നടക്കാം അതിജീവനത്തിന്റെ പുലരിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ 28ന് ബാലസംഘം സ്ഥാപക ദിനത്തില്‍ നടത്തുന്ന ”ബാലസംഘം കാര്‍ണിവല്‍’ പരിപാടി വിജ യിപ്പിക്കുന്നതിനായി അലനല്ലൂര്‍ വില്ലേജ് കണ്വെന്ഷന് സംഘടി പ്പിച്ചു.ഏരിയാ കണ്‍വീനര്‍ എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു.കെപി വൈശാഖ് അധ്യക്ഷനായി.കെ.എ.സുദര്‍ശന കുമാര്‍ ആശംസ പറ ഞ്ഞു.ബാലസംഘം ഏരിയാ കമ്മിറ്റി അംഗം എം.പി.സുരേഷ്, പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.മുസ്തഫ, വി.അബ്ദുള്‍ സലീം, ലോ ക്കല്‍ സെക്രട്ടറി ടോമി തോമസ്, എല്‍ സി. അംഗങ്ങളായ പി.മോഹ ന്ദാസ്, അനില്‍കുമാര്‍, പി.അബ്ദുള്‍ കരീം, റംഷീക്ക്, ഡിവൈഎ ഫ്ഐ മേഖലാ സെക്രട്ടറി രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ടി.കെ. മന്‍സൂര്‍ സ്വാഗതവും കെ.തൗസീഫ് നന്ദിയും പറഞ്ഞു.