അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കലില്‍ അജ്ഞാത വാഹനമിടിച്ച് കാട്ടു പന്നി ചത്തു. തിങ്കളാഴ്ച്ച രാവിലെ ഒമ്പതുമണിയോടെയാണ് റോഡിലൂടെ ഓടിയ പന്നിയെ വാഹനമിടിച്ചത്. നടപടികള്‍ക്കു ശേ ഷം വനംവകുപ്പ് ജഡം സംസ്കരിച്ചു. പന്നിക്ക് മൂന്ന് വയസ് പ്രായ മാണ് കണക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. വലിയ വാഹനമാണ് ഇടിച്ചതെന്നാണ് കരുതുന്നത്. പ്രദേശത്ത് കാട്ടുപന്നി കളുടെ ശല്യം രൂക്ഷമാണെന്നും രാപ്പകല്‍ വ്യത്യാസമില്ലാതെ പന്നി കള്‍ വാഹനങ്ങള്‍ക്കു കുറുകെ ചാടുന്നത് സ്ഥിരമാണെന്നും പ്രദേ ശവാസികള്‍ പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2021/12/ALR-ADD-NEWS-1-1024x246.jpg)