അഗളി:കേരളത്തിൽ ദളിത് വിഭാഗങ്ങളുടെ സമഗ്ര വികസനമെന്ന ത് മികച്ച രീതിയിലുള്ള ആധുനിക വിദ്യഭ്യാസം നൽകുന്നതിൽ ഊ ന്നി നടപ്പാക്കുന്നതാണ് ഇപ്പോഴും അധികാരത്തിൽ തുടരുന്ന എൽ ഡിഎഫ് സർക്കാരിന്റെ നയമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. ഇത് മുന്നിൽക്കണ്ട് വിദ്യഭ്യാസ മേഖലയുടെ വികസനത്തിനും ആധുനിക വൽക്കരണത്തിനുമാണ് ഒന്നാം പിണറായി സർക്കാർ മുഖ്യ പരിഗണന നൽകിയതെന്നും പറഞ്ഞു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ദളിത് മുന്നേറ്റവും സാമൂഹ്യ നീതിയും’ എന്ന വിഷയത്തിൽ ഗുളിക്കടവിൽ സംഘടിപ്പിച്ച സെമി നാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അട്ട പ്പാടിയിലെ ആദിവാസികളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തി ക ഉന്നമനം ലക്ഷ്യം വെച്ച് നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കി. അതൊക്കെ ഫലം കണ്ടതു കൊണ്ടാണ് 2013 – 14 കാലഘട്ടങ്ങളെ ക ഴിഞ്ഞും ശിശുമരണ നിരക്ക് കുറച്ചു കൊണ്ടുവരാൻ നമുക്ക് കഴി ഞ്ഞത്. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. സമൂഹത്തിൽ നിലനിൽ ക്കുന്ന ജാതി മേൽക്കോയ്മകൾ ഇന്ത്യൻ ഭരണഘടന പ്രകാരം തെറ്റാ ണെങ്കിലും അവയൊക്കെ പരിപോഷിപ്പിക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും പറഞ്ഞു.


സിപിഐഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു അധ്യ ക്ഷനായി. എകെഎസ് സംസ്ഥാന സെക്രട്ടറി വിദ്യാധരൻ കാണി, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ നാരായണ ദാസ് എന്നിവർ സംസാരിച്ചു. അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം വി കെ ജെയിംസ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!