കോട്ടോപ്പാടം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പ ഠ്നാ ലിഖ്നാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം പഞ്ചാ യത്തില്‍ സര്‍വേയും പഠിതാക്കളുടെ സംഗമവും നടത്തി.ഗ്രാമ പ ഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ശശികുമാര്‍ ഭീമനാട് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, മെമ്പര്‍മാരായ അ ബൂബക്കര്‍ നാലകത്ത് നസീമ ഐനെല്ലി, മുന്‍ എ.പി.ഒ അബൂബക്കര്‍ മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത പി, സാക്ഷരത പ്രേര ക് ഗോപിനാഥന്‍, പഠിതാക്കള്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ കുഞ്ഞീത് മാസ്റ്റര്‍, ബ്ലോക്ക് നോഡല്‍ പ്രേരക് സൗദ, എന്നിവര്‍ ക്ലാസെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!