അഗളി: അട്ടപ്പാടി പട്ടിമാളത്ത് സ്വകാര്യ തോട്ടത്തിലെ ജോലിക്കാര ന്‍ പുലിയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. കുലുക്കൂര്‍ സ്വദേശി കറുപ്പുസ്വാമിക്ക് നേരെയാണ് പുലിയുടെ ആ ക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ തോട്ടത്തിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കറു പ്പുസ്വാമി. പട്ടിമാളത്ത് നിന്നുള്ള പഞ്ചായത്ത് വഴിയില്‍ വളവില്‍ അരുകിലെ ഉയര്‍ന്ന തിട്ടയില്‍ നിന്നും പുലി ചാടുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. ഹെല്‍മറ്റില്‍ പുലിയുടെ പിന്‍കാല്‍ തട്ടിയെങ്കി ലും ധൈര്യം വെടിയാതെയും മറിഞ്ഞു വീഴാതെയും മുന്നോട്ടു പോയി.തിരിഞ്ഞു നോക്കിയപ്പോള്‍ പുലി റോഡിന്റെ മറുവശത്തേ ക്ക് ഓടിപ്പോകുന്നത് കണ്ടതായും പറഞ്ഞു.പ്രദേശത്ത് പുള്ളിപ്പുലി യുടെയും കരിമ്പുലിയുടെയും സാന്നിധ്യം നേരത്തെ സ്ഥിരീകരി ച്ചിട്ടുണ്ട്.ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്നതായി പരാതി കളുമുണ്ട്. മനുഷ്യന് നേരെയുള്ള ആക്രമണം ആദ്യമാണ്.പുലി ഇരയെ പിന്തുടര്‍ന്നെത്തിയതായിരിക്കാമെന്നും മനുഷ്യര്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയില്ലെന്നുമാണ്‌വനപാലകരുടെ അഭിപ്രാ യം.