കല്ലടിക്കോട് : ശ്രീകൃഷ്ണപുരം റോഡില്‍ സത്രം കാവ് ഭഗവതി ക്ഷേ ത്രത്തിന് സമീപം പാലത്തിനോട് ചേര്‍ന്ന് തകര്‍ന്നു കിടക്കുന്ന അ പ്രോച്ച് റോഡ് നിര്‍മ്മാണം തുടങ്ങി. എട്ടു മാസങ്ങള്‍ക്ക് മുന്നേ ഉണ്ടാ യ ശക്തമായ മഴയില്‍ റോഡില്‍ വിള്ളലുകള്‍ ഉണ്ടാവുകയും, അ പ്രോച്ച് റോഡിന്റെ ഒരുവശം പുഴയിലേക്ക് പതിക്കുകയും ചെയ്തിരു ന്നു. ഇതേതുടര്‍ന്ന് മാസങ്ങളായി റോഡിന്റെ ഒരുവശം അടച്ച് ഭാരം കൂടിയ വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നു. റോഡ് നിര്‍മ്മാണം വൈകു ന്നതില്‍ ്പ്രതിഷേധവും നിലനിന്നിരുന്നു.തുടര്‍ന്നാണ് ഇപ്പോള്‍ 25 ലക്ഷം രൂപ പൊതുമരാമത്തു വകുപ്പ് ഫണ്ട് വിനിയോഗിച്ച് നിര്മ്മാ ണം നടക്കുന്നത്. അപ്രോച്ച് റോഡിന്റെ വശങ്ങള് 13 മീറ്റര്‍ നീളത്തി ല്‍ കോണ്‍ഗ്രീറ്റ് ചെയ്തു റോഡ് നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. കാല വസ്ഥാ അനുകൂലമായാല്‍ ഒരുമാസം കൊണ്ടുതന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാകുമെന്ന് പൊതുമരാമത്തു വകുപ്പ് റോഡ്സ് എ.എക്സ്.ഇ എം.അനീഷ് പറഞ്ഞു.