മണ്ണാര്‍ക്കാട്: സഹകരണ മേഖലയെ തകര്‍ക്കാനുള്ള റിസര്‍വ് ബാങ്ക് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വ ത്തില്‍ സഹകരണ സംരക്ഷണ സായാഹ്ന ധര്‍ണ നടത്തി. മണ്ണാര് ക്കാട് സിപിഎം ഓഫീസ് പരിസരത്ത് നടന്ന ധര്‍ണ സിഐടിയു സം സ്ഥാന കമ്മിറ്റി അംഗം ടികെ അച്ചുതന് ഉദ്ഘാടനം ചെയ്തു. ജില്ലാ ക മ്മിറ്റി അംഗം എം കൃഷ്ണകുമാര്‍ അധ്യക്ഷനായി.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന് നേതാക്കളായ കെഎന്‍ സുശീല,എം വിനോദ് കുമാര്‍,പി മനോമോഹനന്‍,ഹക്കീം മണ്ണാര്‍ക്കാട്,കെപി ജയ രാജ്,കെ കുമാരന്,എം പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണ്.സഹകരണ മേഖലയുടെ കോടികളുടെ നി ക്ഷേപം കേര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരു ക്കു കയാണ് റിസര്‍വ് ബാങ്ക് ശ്രമം.കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സഹകാരികളുടെയും പൊതുജന ങ്ങളുടെയും പ്രക്ഷോഭം ഉയരണമെന്നും സിഐടിയു അഭ്യര്‍ത്ഥിച്ചു. കെപി മസൂദ് സ്വാഗതവും പി ദാസന് നന്ദിയും പറഞ്ഞു.