അലനല്ലൂര്‍: കോവിഡ് കാലം കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രയാസങ്ങ ളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബി.ആര്‍.സി. മണ്ണാര്‍ക്കാടും, അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളും ചേര്‍ന്ന് നെന്മിനിശ്ശീരി പ്രതിഭാ കേന്ദ്രത്തില്‍ വച്ച്’ അതിജീവനം’ എ ന്ന പേരില്‍ ക്ലാസ്സ് സംഘടിപ്പിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് ശ്രീമതി മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.മുസ്തഫ അധ്യക്ഷത വഹിച്ചു.കെ.എ. സുദര്‍ശന കുമാര്‍, അബ്ബാസ് മാസ്റ്റര്‍, ഷാജി. പി.എസ്, ആശ . പി , നൗഷാദ് പുത്തങ്കോട്ട് തുടങ്ങിയ വര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!