അഗളി: അട്ടപ്പാടിയിലെ അരിവാള്‍ രോഗബാധിതര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോഷകാഹാര കിറ്റ് വിതരണം ചെയ്തു.റാഗിപൗഡര്‍,വെല്ലം,മുതിര,ഈന്തപ്പഴം,വെളിച്ചെണ്ണ,നെയ്യ്,നുറുക്ക് ഗോതമ്പ്,ചെറുപയര്‍,പുട്ടുകടല എന്നിവയടങ്ങുന്ന കിറ്റാണ് നല്‍കുന്നത്.അട്ടപ്പാടിയിലെ എല്ലാ രോഗികള്‍ക്കും കിറ്റ് വിതരണം ചെയ്യും.നിലവില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ 118 പേരാണ് ചി കിത്സയിലുള്ളത്.കിറ്റ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന് നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് കെ കെ മാത്യു അധ്യക്ഷനായി.കോട്ടത്തറ ജിടിഎസ്എച്ച് സൂപ്രണ്ട് ഡോ .അബ്ദുല്‍ റഹ്മാന് മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് ആ രോഗ്യ സ്ഥിരം സമിതി ചെയര്മാന് എസ് സനോജ്,സിനിമോള്‍, നിജ മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസമ്മ ബേബി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്എസ് കാളിസ്വാ മി നന്ദിയും പറഞ്ഞു.