ജനകീയ കമ്മിറ്റി വനംവകുപ്പിന് നിവേദനം നല്‍കി
മണ്ണാര്‍ക്കാട്: ‘ആനയേക്കാള്‍ പേടി ഇപ്പോള്‍ പുലിയേയാണ്. വൈകു ന്നേരങ്ങളില്‍ വീടിന്റെ പരിസരത്തും ആട്ടിന്‍ കൂട് ലക്ഷ്യമാക്കി യുമെല്ലാം പുലിയെത്തുന്നു.റോന്ത് ചുറ്റുന്ന വനം ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്ക് പുലിയെത്തിയിട്ട് പിടികൂടല്‍ നടക്കുന്ന കാര്യമല്ല’. മ ണ്ണാര്‍ക്കാട് ഡിഎഫ്ഒ എം കെ സുര്‍ജിത്തിനോട് തെങ്കര ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് എ എ.ഷൗക്കത്തലി ക്ഷോഭിച്ചപ്പോള്‍ വന്യജീവി കളെ പേടിച്ച് സൈ്വര്യജീവിതം തകരുന്ന മലയോരഗ്രാമവാസിക ളുടെ സങ്കടവും രോഷവുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ വാക്കു കളി ല്‍ നിഴലിച്ചത്.
നാല് മാസത്തോളമായി തത്തേങ്ങേലം കരിമ്പന്‍കുന്ന്,മേലാമുറി മ ലയോര ഗ്രാമവാസികള്‍ സ്വസ്ഥമായി ഉറങ്ങിയിട്ട്.പുലിയും കാട്ടാ നയുമെല്ലാം പേടി സ്വപ്‌നമായതോടെ നാടിന്റെ ഉറക്കം കെട്ടിരി ക്കുന്നു.സന്ധ്യമയങ്ങിയാല്‍ വീടിന് പുറത്തേക്കിറങ്ങാന്‍ പോലും ആളുകള്‍ ഭയപ്പെടുകയാണ്.പകല്‍ സമയത്തും അത്ര സുരക്ഷിത മല്ലെന്ന നിലയിലാണ് കാര്യങ്ങള്‍.13-ാം തിയതി 11 മണിക്ക് കുട്ടിക ള്‍ കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് കുട്ടികള്‍ക്കിടയിലേക്ക് പുലി ഓടിയിറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.
വളര്‍ത്തുമൃഗങ്ങളെ പുറത്തേക്ക് മേയാന്‍ വിടാന്‍ വയ്യന്നൊയി. കഴി ഞ്ഞ രണ്ട് മാസത്തിനിടെ 28 ആടുകളേയും നാലു വളര്‍ത്തു നായക ളേയും വന്യജീവി പിടികൂടിയതായാണ് നാട്ടുകാര്‍ പറയുന്നത്.നാലു മാസം മുമ്പ് കല്‍ക്കടി ഭാഗത്ത് ആടിനെ പുലി പിടികൂടുകയും പി ന്നീട് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പ തിയുകയും ചെയ്തിരുന്നു.എന്നാല്‍ കൂട് സ്ഥാപിക്കാനോ മറ്റോ നടപ ടിയുണ്ടായില്ല.വന്യജീവി ശല്ല്യത്തില്‍ പൊറുതി മുട്ടിയ നാട്ടുകാര്‍ നേരത്തെ വനംവകുപ്പിന് നിവേദനം നല്‍കിയിരുന്നു.കഴിഞ്ഞ മാ സം തെങ്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്ര തിനിധികളും നിവേദനം നല്‍കി.എന്നാല്‍ വനംവകുപ്പിന്റെ ഭാഗ ത്ത് നിന്നും യാതൊരു നടപടിയുമുണ്ടാകാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്.
ജനവാസകേന്ദ്രങ്ങളിലെത്തി വളര്‍ത്തുമൃഗങ്ങളെ വേട്ടയാടി ജനജീ വിതം ഭീതിയിലാക്കുന്ന പുലിയെ കൂട് വെച്ച് പിടികൂടണമെന്നാണ് മലയോരജനതയുടെ ആവശ്യം.മലയോരനിവാസികളും കര്‍ഷക രും ജനപ്രതിനിധികളുമടങ്ങുന്ന ജനകീയ കമ്മിറ്റി ബുധനാഴ്ച ഡിഎ ഫ്ഒ എംകെ സുര്‍ജിത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.കൂട് സ്ഥാപി ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മൂന്ന് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് ഡിഎഫ്ഒ അറിയിച്ചിട്ടുള്ളതായി തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത് പറഞ്ഞു.വന്യജീവി ശല്ല്യ ത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകാത്ത പക്ഷം മലയോരവാ സികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.ജനകീയ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ തത്തേങ്ങലം വാര്‍ഡ് മെമ്പര്‍ നജ്മു ന്നിസ,കണ്‍വീനര്‍ എംകെ അബൂബക്കര്‍,പ്രദേശവാസികളായ ബിനീഷ്,ബഷീര്‍,ഖാലിദ്,ഷാഫി,മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.