അഗളി: സ്ത്രീകള്‍- ട്രാന്‍സ്‌ജെന്‍ഡര്‍ – കുട്ടികള്‍ – ഭിന്നശേഷി ക്ഷേ മം സംബന്ധിച്ച നിയമസഭാ സമിതി അട്ടപ്പാടിയിലെ വിവിധ ഊരു കള്‍ സന്ദര്‍ശിച്ചു. സമിതി ആക്റ്റിങ്ചെ യര്‍പേഴ്സണ്‍ കെ. ശാന്തകു മാരി എം.എല്‍.എ, അംഗങ്ങളായ ആറ്റിങ്ങല്‍ എം.എല്‍.എ.ഒ.എസ്. അംബിക,അരൂര്‍ എം.എല്‍.എ. ദലീമ,ഇരിക്കൂര്‍ എം.എല്‍.എ. സജീവ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഊരുകള്‍ സന്ദര്‍ശിച്ച ത്.കോട്ടമല കമ്മ്യൂണിറ്റി കിച്ചന്‍, കമ്മ്യുണിറ്റി സെന്റര്‍ എന്നിവിട ങ്ങളിലാണ് സമിതി ആദ്യം സന്ദര്‍ശിച്ചത്. ഊര് മൂപ്പന്‍ മാക്കുട്ടി അം ഗങ്ങളെ സ്വീകരിച്ചു. ഊരുകളിലെ മദ്യം – മയക്കു മരുന്ന് ഉപയോഗം വ്യാപകമാവുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് മൂപ്പന്‍ ആ വശ്യപ്പെട്ടു. ലൈഫ്മിഷന്‍ പദ്ധതി മുഖേനയുള്ള വീട് നിര്‍മ്മാണത്തി ലെ പ്രശ്‌നങ്ങളും സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി.മഴ മാറിയാല്‍ പുഴയില്‍ നിന്ന് മണല്‍ ഉപയോഗിക്കാനും പാറ എടുക്കാനും തദേശ വാസികള്‍ക്ക് മാത്രം അനുമതി നല്‍കുന്നത് സംബന്ധിച്ച സാധ്യത പരിശോധിക്കാന്‍ സമിതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കോട്ടമല ജി.എല്‍.പി. സ്‌കൂളിലും സമിതി സന്ദര്‍ശനം നടത്തി. കുട്ടി കള്‍ക്ക് മിട്ടായി വിതരണം ചെയ്തും കുശാലാന്വേഷണങ്ങളും പാട്ട് പാടിയും സമിതി അംഗങ്ങള്‍ ഊര് നിവാസികള്‍ക്കൊപ്പം ചേര്‍ന്നു. കുട്ടികള്‍ക്ക് രാവിലെ ഭക്ഷണം നല്‍കുന്നത് പുനരാരംഭിക്കാന്‍ പ്ര ധാന അധ്യാപകന് സമിതി നിര്‍ദേശം നല്‍കി.ചുണ്ടകുളം അങ്കണ വാടി സന്ദര്‍ശിച്ച സമിതി കുട്ടികളുടെയും സ്ത്രീകളുടെയും ഭക്ഷ ണമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ചുണ്ട കുളം ഊരിലെ കുഞ്ഞ് മരിച്ച മാതാവ് പവിത്ര ബാബുരാജിനെ കണ്ട് ആശ്വസിപ്പിച്ചു. ഊരിലെ ഗര്‍ഭിണികള്‍, അമ്മമാര്‍, ഉള്‍പ്പെടെയു ള്ളവരോട് സമിതി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ എത്തിയ സമിതി അംഗങ്ങള്‍ ഗര്‍ഭിണികള്‍, ആശുപത്രി ജീവനക്കാര്‍, രോഗികള്‍ എന്നിവരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഷോളയൂര്‍ പ്രസിഡന്റ് പി. രാമ മൂര്‍ത്തി,തഹസില്‍ദാര്‍ വേണുഗോപാല്‍,ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ വി. കെ.സുരേ ഷ്‌കുമാര്‍, ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, ഐ.സി.ഡി.എസ് ഓഫീസര്‍ സി.ആര്‍ ലത,ഷോളയൂര്‍ സി.ഐ. ടി.കെ.വിനോദ് കൃ ഷ്ണന്‍, പുതൂര്‍ഫോറസ്റ്റ് ഡെ. റെയ്ഞ്ചര്‍ കെ.മനോജ്, ജനപ്രതി നിധി കള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!