മണ്ണാര്‍ക്കാട്:നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌കാരം നടപ്പിലാക്ക ല്‍ വൈകുന്നു.നവംബര്‍ 19ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരുകയും 15 ദിവസത്തിനുള്ളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പി ലാക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചിരുന്നു.വര്‍ഷങ്ങളുടെ ഇടവേള യ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ട്രാഫിക് റെഗുലേറ്റ റി കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പി ലാക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചത്.നവംബര്‍ 19,23 തിയതിക ളില്‍ വീണ്ടും യോഗം ചേരുകയും നഗരത്തിലെ ഗതാഗത കുരുക്കഴി ക്കാന്‍ തീരുമാനങ്ങളെടുത്തിരുന്നതായും അറിയിച്ചിരുന്നു.എന്നാല്‍ മൂന്നാം ഘട്ട യോഗം ചേര്‍ന്ന് മൂന്ന് ആഴ്ചകളോടടുക്കുമ്പോഴും പുതിയ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുന്നത് കാര്യം നീണ്ട് പോവുക യാണ്.
നിലവില്‍ കുരുക്കിന്റെ കേന്ദ്രമാണ് നഗരം.പ്രധാനമായും കോടതി പ്പടി കവലയിലാണ് സങ്കീര്‍ണമായ ഗതാഗത പ്രശ്നം നിലനില്‍ക്കുന്ന ത്.വാഹനങ്ങള്‍ തട്ടിയും മുട്ടിയും ഇവിടെ അപകടങ്ങള്‍ പതിവാണ്. ഗതാഗത നിയന്ത്രണത്തിനായി പോലീസിന്റെ സേവനമുള്ള കവ ലയിലാണ് ഈ സ്ഥിതി.കോടതിപ്പടിയിലെ ഗതാഗത പ്രശ്നം പരിഹരി ക്കല്‍,ഓട്ടോ സ്റ്റാന്റുകളുടെ ക്രമീകരണം,അംഗീകൃത ബസ് സ്റ്റോപ്പു കളിലല്ലാതെ യാത്രക്കാരെ കയറ്റുന്നതിനായി സ്വകാര്യ ബസുകള്‍ നിര്‍ത്തുന്നത് നിയന്ത്രിക്കല്‍,വണ്‍വേ സംവിധാനം തുടങ്ങിയ കാര്യ ങ്ങളിലാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങളെടുത്തിട്ടു ള്ളത്.ഈ തീരുമാനങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
അതിനിടെ നഗര പാതയോരത്ത് പലയിടങ്ങളിലും വാഹനങ്ങള്‍ നി ര്‍ത്തിയിടുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി താലൂക്ക് വിക സന സമിതി യോഗത്തിലടക്കം പരാതി ഉയര്‍ന്നിട്ടുണ്ട്. പലരും മണി ക്കൂറുകളോളം വാഹ നങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നതും ചിലയിട ങ്ങളില്‍ ഗതാഗത പ്ര ശ്‌നത്തിന് ഇടവരുത്തുന്നതായും പറയപ്പെടു ന്നു.അതേ സമയം നഗര ത്തിലെ പ്രധാന റോഡായ നടമാളിക റോഡ് ഗതാഗത യോഗ്യമാക്കാ തെ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കിയിട്ട് പ്രയോജനമില്ലെന്നും പൊതുപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ട്രാഫി ക് റെഗുലേറ്ററി കമ്മി റ്റി യോഗത്തില്‍ ധാരണയായ കാര്യങ്ങള്‍ പൊ ലീസ്, ആര്‍ടിഒ,പി ഡബ്ല്യൂഡി അധികൃതരുമായി ചേര്‍ന്ന് ക്രോഡീക രിച്ച് ഈ മാസം അവസാനത്തോടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പി ലാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു. ദേശീയപാത വികസനം പൂര്‍ത്തിയായ നഗരത്തില്‍ ഗതാഗത പരിഷ് കാരം കൂടി വരുന്നതോടെ മാത്രമേ നഗരത്തിലൂടെയുള്ള യാത്ര സുഗമമാകൂ.