ഷൊര്‍ണ്ണൂര്‍:ലോകഭിന്നശേഷിദിനത്തോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ ജില്ലാ തല ഉദ്ഘാ ടനം ഷൊര്‍ണ്ണൂര്‍ കവളപ്പാറ എ.യു.പി സ്‌കൂളില്‍ പി.കെ.ശശി എം. എല്‍.എ ഉദ്ഘാടനം ചെയ്തു.സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം എം.എല്‍.എ വിത രണം ചെയ്തു.ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.വിമല അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം ജില്ലാപ്രോഗ്രാം ഓഫീ സര്‍ സി.മോഹന്‍ദാസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മുനിസി പ്പല്‍ വൈസ് ചെയര്‍മാന്‍ സുനു.ആര്‍.പിഷാരടി, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യ, പാലക്കാട് ഡി.ഡി.ഇ പി.കൃഷ്ണ ന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ:എ.രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ സംര ക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജയപ്രകാശ്, ഷൊര്‍ണ്ണൂര്‍ എ.ഇ.ഒ എം.ആര്‍.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.ജയരാജന്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജലക്ഷ്മി ഒ.പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ-കായിക പ്രകടനങ്ങള്‍ അര ങ്ങേറി.