ഒറ്റപ്പാലം: ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് അമ്പലപ്പാറ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ പി ഉണ്ണി എം.എല്‍.എ നിര്‍വഹിക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് എസ് ശിവരാമന്‍ അധ്യക്ഷനാകും. കര്‍ഷകര്‍ക്കുള്ള സോയി ല്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ കുഞ്ഞന്‍, ഉപന്യാസ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ യു. രാജഗോപാല്‍ എന്നിവര്‍ നിര്‍വഹിക്കും.
തുടര്‍ന്ന് രാവിലെ 11 ന് ‘മണ്ണ് ജലസംരക്ഷണം സമകാലിക പ്രശ്‌ന ങ്ങളും പരിഹാരവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, ആലത്തൂര്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. ഉച്ചയ്ക്ക് രണ്ടിന് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, എം എ എം മൊബൈല്‍ അപ്ലിക്കേഷന്‍ എന്നിവ പരിചയപ്പെടുത്തുന്ന തിനായി പാലക്കാട് മണ്ണ് പര്യവേഷണ ഓഫീസര്‍ എ രതീദേവി ക്ലാസെടുക്കും.
പരിപാടിയോടനുബന്ധിച്ച് അന്നേദിവസം കര്‍ഷകര്‍ക്ക് സൗജന്യ മണ്ണ് പരിശോധനയ്ക്കുള്ള സൗകര്യവും ഒരുക്കും. വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ നന്ദവിലാസിനി, നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുഹമ്മദ് ഷാഫി, പാലക്കാട് മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടര്‍ വി വി റീന, ഒറ്റപ്പാലം കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എ സി ആശാ നാഥ്, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ ശാന്തകുമാരി, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉപന്യാസ മത്സര വിജയികള്‍
ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗവ. മോയന്‍സ് സ്‌കൂളിലെ മധുമിത ഹരിദാസ് ഒന്നാം സ്ഥാനം നേടി. പി.എം.ജി.എച്ച്.എസ്.എസ്സിലെ എ. വിജയകൃഷ്ണന്‍, ഗവ. മോയന്‍സ് സ്‌കൂളിലെ കെ.പി അനുശ്രീ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ ഗവ. മോയന്‍സ് സ്‌കൂളിലെ പി.വി നിഹാര, വെണ്ണക്കര ജി.എച്ച്.എസിലെ എസ്. പ്രവ്യ, പുത്തൂര്‍ ജി.യു.പി.എസ്സിലെ ഭഗത് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.