അലനല്ലൂര്‍: 2019-20 വര്‍ഷത്തെ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിന് ശുചിത്വ മിഷന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ടോയ്ലറ്റ് യൂണിറ്റിന്റെ യും അതേ വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അ നുവദിച്ച വാട്ടര്‍ പ്യൂരിഫയറിന്റെയും ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സജ്ന സത്താര്‍ നിര്‍വഹിച്ചു. മുന്‍ മെമ്പര്‍ ചക്കംതൊടി മുഹമ്മദാലി മാസ്റ്റര്‍ മുഖ്യാതിഥിയായി.രക്ഷിതാക്കളും അധ്യാപക രക്ഷാകര്‍തൃ ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. പി.ടി.എ. പ്രസിഡണ്ട് പി. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ഷമീര്‍ തോണിക്കര, മാനേജര്‍ പി. ജയശങ്കരന്‍, പ്രധാനാധ്യാപിക എന്‍. തങ്കം, എം.പി.ടി.എ. പ്രസിഡണ്ട് റുക്സാന, സ്റ്റാഫ് സെക്രട്ടറി പി. ഹംസ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!