മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗന്‍വാടി വര്‍ ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി മണ്ണാര്‍ക്കാട് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിനു മുന്നില്‍ സമരം നടത്തി.ഹോണറേറിയം 5-ാം തിയതിക്ക് മുന്നേ ന ല്‍കുക,ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മാന്യമായ പെരുമാറ്റം ഉറ പ്പുവരുത്തുക,ആനുകൂല്ല്യങ്ങള്‍ സമയബന്ധിതമായി നല്‍കുക, സ്ഥ ലം മാറ്റ പട്ടികയില്‍ നിന്നുള്ള നിയമനം ഹെല്‍പ്പര്‍ സ്ഥാനക്കയറ്റം എന്നിവ നടപ്പിലാക്കി ഒഴിവ് നികത്തുക,ശമ്പളം കൃത്യസമയത്ത് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നും പ്രതിഷേധം. സിപിഎം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസി യേ ഷന്‍ മണ്ണാര്‍ക്കാട് ഏരിയ വൈസ് പ്രസിഡന്റ് സരള അധ്യക്ഷയാ യി.സെക്രട്ടറി എം രാധ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസന്ന നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!