മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവ് മണ്ണാര്‍ക്കാട് ഭക്ഷണ വിതരണം പുനരാ രംഭിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നിര്‍ത്തിവെച്ചിരുന്ന ഭക്ഷ ണ വിതരണമാണ് പുനരാരംഭിച്ചത്.കല്യാണം, പിറന്നാള്‍, മരണാന ന്തര ചടങ്ങുകള്‍, മറ്റ് വിശേഷ അവസരങ്ങളില്‍ സുമനസ്സുകള്‍ നല്‍ കുന്ന സഹായത്തിലൂടെയാണ് ഭക്ഷണത്തിനുള്ള ചിലവ് കണ്ടെ ത്തുന്നത്എല്ലാ ശനിയാഴ്ചകളിലും ഭക്ഷണ വിതരണം ഉണ്ടായിരി ക്കും.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, സേവ് രക്ഷാധികാരി അബൂബക്കര്‍ ബാവി, സേവ് ജനറല്‍ കണ്‍വീനര്‍ നഷീദ് പിലാക്കല്‍, സേവ് ഭാരവാഹികളായ സലാം കരിമ്പന, അബ്ദുറഹിമാന്‍, ഫുഡ് കമ്മറ്റി പ്രവര്‍ത്തകരായ കുഞ്ഞുമുഹമ്മദ്, ഫക്രുദീന്‍, ദീപിക, സുഹറ, ഫസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.