മണ്ണാര്‍ക്കാട്: തിരുവല്ലയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം മണ്ണാര് ക്കാട് ലോക്കല്‍ കമ്മിറ്റി പ്രകടനവും വിശദീകരണ യോഗവും നട ത്തി. ഏരിയ കമ്മിറ്റി അംഗം കെ ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് അധ്യക്ഷനായി.സിഐടിയു ഡിവിഷന് സെക്രട്ടറി കെപി മസൂദ്,ഒ സാബു,ഷഹന കല്ലടി,പികെ ഉമ്മര്‍,ഹരിലാല്‍,മന്‍സൂര്‍,റഷീദ് ബാബു,സിപി പുഷ്പാനന്ദ്,സുജാത എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.അഡ്വ കെ സുരേഷ് സ്വാഗതവും എപി അഷ്റഫ് നന്ദിയും പറഞ്ഞു.