തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2017 ജൂ ലൈ മുതല്‍ 2021 ഏപ്രില്‍ വരെ സമര്‍പ്പിക്കാന്‍ കുടിശ്ശികയുള്ള ജി. എസ്.റ്റി -3 ബി റിട്ടേണുകളില്‍ പ്രഖ്യാപിച്ച ലെറ്റ്ഫീ ഇളവുകള്‍ നവം മ്പര്‍ 30 ന് അവസാനിക്കും.ജൂലൈ 2017 മുതല്‍ ഏപ്രില്‍ 2021 വരെയു ള്ള കാലയളവിലേക്ക് സമര്‍പ്പിക്കാനുള്ള റിട്ടേണുകള്‍ക്കാണ് ലേ റ്റ്ഫീ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ‘നില്‍’ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട നികുതിദായക്കര്‍ക്ക് ലേറ്റ് ഫീയായി പ്രതി മാസം പരമാവധി 500 രൂപയും, നികുതി ബാധ്യതയുള്ളവര്‍ക്ക് പ്രതി മാസ ലേറ്റ് ഫീ പരമാവധി 1000 രൂപയായുമാണ് കുറച്ചിരിക്കുന്നത്. ലേറ്റ്ഫീ കുടിശ്ശിക മൂലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന വ്യാപാരികള്‍ക്ക് ഇളവ് സഹായകരമാകും.ജി.എസ്.റ്റി-3ബി റിട്ടേണ്‍ കുടിശ്ശികയുള്ള വ്യാപാരികള്‍ ഈ അവസരം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മി ഷണര്‍ അറിയിച്ചു.