കോട്ടോപ്പാടം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാ ടം ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സംഘ ടിപ്പിച്ച ശുദ്ധജലമത്സ്യകൃഷി വിളവെടുപ്പിന്റെയും വിപണനത്തി ന്റെയും ഉദ്ഘാടനം നടത്തി. ആര്യമ്പാവ് നെയ്യപ്പാടത്ത് അബ്ദുല്‍ അസീസിന്റെ കൃഷിയിടത്തില്‍ കേട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വിക സന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റഫീന മുത്തനില്‍ അധ്യക്ഷ യായി. അരിയൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.ടി. എ സിദ്ദീഖ് ആദ്യ വില്‍പ്പന നടത്തി.ക്ഷേമകാര്യ സ്ഥിരം സമിതി ചെ യര്‍മാന്‍ പാറയില്‍ മുഹമ്മദാലി,മുന്‍ മെമ്പര്‍ റജീന കുറ്റിക്കാട്ടില്‍, ഫിഷറീസ് പ്രമോട്ടര്‍ ശുഭ എന്നിവര്‍ സംസാരിച്ചു.