മണ്ണാർക്കാട്: നഗരസഭയിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക്ഇ ശ്രാം കാർഡുകൾ വിതരണം ചെയ്തു. നഗരസഭ കിഴക്കുംപുറം കോളനിയിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ മാസിതാ സത്താർ.അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറി നാസർ പതാക്കര,നഗരസഭ കൗൺസി ലർ യൂസഫ് ഹാജി സംബന്ധിച്ചു. ശരത്ത് കിഴക്കുംപുറം സ്വാഗത വും ശാരദ നന്ദിയും പറഞ്ഞു.