അലനല്ലൂര്‍: പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലി സ്റ്റില്‍ ഉള്‍പ്പെട്ട പട്ടികജാതി,പട്ടികവര്‍ഗ,മത്സ്യതൊഴിലാളി വിഭാഗ ത്തിലുള്ളവര്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കണമെന്ന് സി പിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ലൈഫ് ഭവന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ഈ വിഭാഗത്തി ല്‍പ്പെട്ട ഗുണഭോക്താക്കളെ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കണ്ടെ ത്തുകയും 2020 ഒക്ടോബര്‍ 28ന് ചേര്‍ന്ന ഭരണസമിതി യോഗം ഗു ണഭോക്തൃ ലിസ്റ്റ് അംഗീകരിച്ച് ധനസഹായം കൈമാറാനും തീരു മാനിച്ചിരുന്നു.ഗുണഭോക്താക്കളെ കൊണ്ട് 2020 നവംബര്‍ മാസ ത്തില്‍ കരാര്‍ വെപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ നാളിതു വ രെയായിട്ടും ഒരാള്‍ക്ക് പോലും ധനസഹായം നല്‍കാന്‍ ഗ്രാമ പഞ്ചാ യത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.സംസ്ഥാന സര്‍ക്കാര്‍ ഈ ഗുണ ഭോക്താക്കള്‍ക്കു അനുവദിച്ച ഒന്നാം ഘട്ട നധസഹായം കൈമാറാ ന്‍ പോലും പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും സിപി എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഫെബ്രുവരി മാസത്തില്‍ പഞ്ചായത്തില്‍ എത്തിയ ഒന്നും രണ്ടും ഗ ഡുക്കളാണ് നവംബര്‍ മാസമായിട്ടും ഗുണഭോക്താക്കള്‍ക്ക് വിത രണം ചെയ്യാത്തത്.അര്‍ഹതപ്പെട്ട തുക യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവ് മൂലം ഗുണഭോക്താക്കള്‍ക്ക് ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്ന തെ ന്നും സിപിഎം ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ ഗുണഭോക്താ ക്കള്‍ക്ക് ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നവംബര്‍ 24ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് ബഹുജനപ്ര ക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി ലോക്കല്‍ സെക്രട്ടറി ടോമി തോമസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം നോട്ടീസ് നല്‍കിയിട്ടുണ്ട്.