തച്ചനാട്ടുകര: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യരുടെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ചു കയറിയതായി പരാതി.ചെത്തല്ലൂരിലെ ദീപ്തി നിവാ സില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.വീടിന്റെ വടക്കുഭാഗ ത്തു കൂടി കയറിയ അപരിചിതന്‍ പുറക് വശത്ത് കൂടെ വീടിന്റെ മുകളില്‍ കയറി റബ്ബറും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നില യിലും കണ്ടെത്തിയിട്ടുണ്ട്.രണ്ട് മണിക്കൂറോളം വീട്ടില്‍ തങ്ങിയ ശേഷമാണ് പുറത്തിറങ്ങി പോകുന്നത്.സന്ദീപ് ജി വാര്യര്‍ക്ക് വധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അച്ഛനായ ഗോവിന്ദ വാരിയര്‍ നാട്ടുകല്‍ പോലീസില്‍ പരാതി നല്‍കി.ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കൂടുതല്‍ സിസിടിവി ദൃശ്യ ങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും നാട്ടുകല്‍ പോലീസ് അറിയിച്ചു