മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പിഡിപിയുടെ പ്രവര്‍ത്തനം ശക്ത മാക്കുന്നതിന് ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിനാ യി സമന്വയം 2021 എന്ന പേരില്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കു ന്ന കര്‍മ്മ പദ്ധതിക്ക് രൂപം നല്കിയിട്ടുള്ളതായി ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഒന്നാം ഘട്ടത്തില്‍ കണ്‍വെന്‍ഷ നുകളും രണ്ടാം ഘട്ടത്തില്‍ പഞ്ചായത്ത് വാര്‍ഡ് ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മു ന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ വരുന്ന 26ന് നടക്കും. സംസ്ഥാ ന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യും. 23ന് ഷൊര്‍ണൂര്‍,25ന് പാലക്കാട്,27ന് തൃത്താല,28ന് മലമ്പുഴം മണ്ഡ ലം കണ്‍വെന്‍ഷനുകള്‍ നടക്കും.പുതുതായി പാര്‍ട്ടിയിലെത്തുന്ന വര്‍ക്ക് സ്വീകരണം നല്‍കും.
24ന് പോഷക സംഘടനകളായ പിടിയുസി,ഐഎസ്എഫ്, ഡബ്ല്യു ഐഎം,പിഎച്ച്എഫ്,പിസിഎഫ്,പിബിഎസ്,പിഎംജി തുടങ്ങിയ സംഘടനകളുടെ സംയുക്ത യോഗം പാലക്കാട് ശിക്ഷക് സദനില്‍ ചേരും.ഡിസംബര്‍ 26ന് ബാബറി ദിനത്തില്‍ സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനപ്രകാരം ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കും. 10ന് മനുഷ്യാവകാശ ദിനത്തില്‍ കൊല്ലത്ത് പൂന്തുറ സിറാജ് നഗറി ല്‍ മഅദനി വിമോചന റാലി നടക്കുമെന്നും ഭാരവാഹികള്‍ പറ ഞ്ഞു.
അക്രമ രാഷ്ട്രീയത്തേയും വര്‍ഗീയ ചേരിതിരവുണ്ടാക്കുന്നതി നേയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും ഹലാല്‍ വിഷത്തിലും പാര്‍ട്ടി സമരം നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെകെ ശാഹുല്‍ ഹമീദ്, മണ്ഡലം പ്രസിഡന്റ് സെക്കീര്‍ കോണിക്കല്‍,സെക്രട്ടറി ശിഹാബ് മൈലാംപാടം,വൈസ് പ്രസിഡന്റ് സിദ്ദീഖ് മച്ചിങ്ങല്‍,റഹ്മാന്‍ കു രിക്കള്‍,ആസിഫ് അലി,നിസാര്‍ പള്ളിക്കുന്ന് എന്നിവര്‍ സംബന്ധി ച്ചു.