അഗളി: അട്ടപ്പാടിയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ ക ണ്ടെത്തി.പാലൂര്‍ ഊരിലെ ചൊറിയന്റെ മകന്‍ രേശന്‍ (45) ആണ് മരിച്ചത്.പാലൂര്‍ ഭൂതംപള്ളിയില്‍ പാലത്തിന് താഴെ തോട്ടിലാണ് രേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മീന്‍പീടിക്കാനായെത്തിയവരാണ് രേശന്‍ വീണു കിടക്കുന്നത് ക ണ്ടത്.ഉടന്‍ നാട്ടുകാരേയും പൊലിസീലും വിവരമറിയിക്കുകയായി രുന്നു.പുലര്‍ച്ചെ അഞ്ച് മണിക്ക് രേശന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ തായിരുന്നു.അപസ്മാര രോഗം ഉള്ളയാളാണ്.അഗളി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മൃതദേഹം അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം മോര്‍ച്ചറിയില്‍.ഭാര്യ: കാളി.മക്കൾ: വിനീഷ്, വിനിത.