പാലക്കാട്: ജില്ലയിൽ ഇന്ന് ആകെ 14256 പേർ കോവിഷീൽഡ് കു ത്തിവെപ്പെടുത്തു. ഇതിൽ 8 ആരോഗ്യ പ്രവർത്തകരും 11 മുന്നണി പ്രവർത്തകരും വീതം രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെ യുള്ള 1356 പേർ ഒന്നാം ഡോസും 6948 പേർ രണ്ടാം ഡോസുമടക്കം 8304 പേരും,45 വയസ്സിനും 60നും ഇടയിലുള്ള 259 പേർ ഒന്നാം ഡോ സും 3518 പേർ രണ്ടാം ഡോസുമടക്കം 3777 പേരും, 60 വയസിനു മു കളിലുള്ള 111 പേർ ഒന്നാം ഡോസും 2045 പേർ രണ്ടാം ഡോസുമട ക്കം 2156 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 5 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടു ത്തത്, ഇതിൽ 18 മുതൽ 45 വയസ്സുവരെയുള്ളവരിലും, 45 മുതൽ 60 വയസ്സുവരെയുള്ളവരിലും 2 പേർ വീതം രണ്ടാം ഡോസും, 60 വയ സ്സിനു മുകളിലുള്ള ഒരാൾ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെ പ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 7 പേർ സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ 4 പേർ ഒന്നാം ഡോസും 2 പേർ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള ഒരാൾ ഒന്നാം ഡോസും സ്പുട്നിക്ക് കുത്തിവെപ്പെടുത്തിരിക്കുന്നു.
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓ ഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു.