പാലക്കാട്: കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പൊതു സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തടയാനും നിയമ നടപടികൾ സ്വീകരിക്കാനും സെക്ടറൽ മജിസ്ട്രേറ്റ്മാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. കെട്ടിടത്തിനകത്ത് 100 പേരെയും പുറത്ത് 200 പേരെയും ഉൾപ്പെടുത്തി രഥോത്സവം നടത്താനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നൽ കിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ ലംഘനം നിരീക്ഷിക്കു ന്നതിനായി 10 സെക്ടറൽ മജിസ്ട്രേറ്റ്മാരെയാണ് നിയോഗിച്ചിരി ക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്ത വർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005, കേരള എപ്പി ഡമിക് ഡിസീസ് ആക്ട് (ഓഡിനൻസ്) 2020 പ്രകാരം നടപടി സ്വീ കരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!