മണ്ണാർക്കാട്: അട്ടപ്പാടിയിലെ താവളം – മുള്ളി റോഡിൽ കാട്ടാന കാർ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചീരക്കടവ് ഭാഗത്തു റിസോർട്ട് നടത്തുന്ന തൃശ്ശൂർ സ്വദേശികളായ സനോജ് (32), പ്രശോഭ് (33) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. രാത്രി 2 മണിക്ക് റോഡിൽ നിന്നിരുന്ന ഒറ്റയാൻ കാർ കുഴിയിലേക്ക് കൊമ്പുകൊണ്ട് കുത്തി മറിച്ചിട്ടത്. മറിച്ചിട്ട ശേഷം ആന അവിടെത്തന്നെ നിലയുറ പ്പിക്കുകയായിരുന്നു. നാട്ടുകാർ ആനയെ ഓടിച്ച ശേഷമാണ് യുവാ ക്കളെ പുറത്തിറക്കിയത്.